ലക്‌നോ: ഉത്തര്‍പ്രദേശിലെ സിക്കന്ദ്രാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ആഷാപുരി കോളിനിയിലുള്ള വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 8.30നാണ് സംഭവം. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.