ഡല്‍ഹി: ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ പ്രതിഷേധം ആരംഭിക്കാന്‍ ഗുസ്തിക്കാരെ പ്രോത്സാഹിപ്പിച്ചത് ബിജെപി നേതാവ് ബബിത ഫോഗട്ടാണെന്ന് വെളിപ്പെടുത്തി ഒളിമ്പിക് ഗുസ്തി താരം സാക്ഷി മാലിക്.
ബബിത ഫോഗട്ട് നിരവധി ഗുസ്തിക്കാരുമായി ഒരു യോഗം വിളിച്ചിരുന്നുവെന്നും ഫെഡറേഷനിലെ പീഡന സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതായും സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധിക്കണമെന്ന ആശയവുമായി ബബിത ഫോഗട്ട് ഞങ്ങളെ സമീപിച്ചത് അവര്‍ക്ക് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റാകാനുള്ള മോഹം ഉള്ളതിനാലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.
ഞങ്ങളുടെ പ്രതിഷേധത്തെ കോണ്‍ഗ്രസ് പിന്തുണച്ചതായി അഭ്യൂഹങ്ങളുണ്ട്, പക്ഷേ അത് തെറ്റാണ്. വാസ്തവത്തില്‍ ഹരിയാനയില്‍ പ്രതിഷേധിക്കാന്‍ രണ്ട് ബിജെപി നേതാക്കളാണ് ഞങ്ങളെ സഹായിച്ചത്. അവര്‍ ബബിത ഫോഗട്ടും തിരത് റാണയുമാണെന്നും സാക്ഷി വെളിപ്പെടുത്തി.