മോസ്‌കോ: ഇതുവരെ 85 ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.
റഷ്യന്‍ നഗരമായ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ശേഷിക്കുന്ന ഇന്ത്യക്കാരുടെ വിടുതല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ മോസ്‌കോയില്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യം മോദി ഉന്നയിച്ചിരുന്നു.
റഷ്യന്‍ സൈന്യത്തില്‍ നിയമവിരുദ്ധമായോ അല്ലാതെയോ യുദ്ധം ചെയ്യാന്‍ കരാര്‍ എടുത്തിട്ടുള്ള ഇന്ത്യക്കാരുടെ വിഷയത്തില്‍ റഷ്യയിലെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുമായി ഇന്ത്യ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് മിസ്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി കസാനിലേക്ക് പോയത്.