യു.എ.ഇ: പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളാ കോണ്‍ഗ്രസ് 60-ാം ജന്മദിനവാര്‍ഷിക ആഘോഷം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി നിസ്തുല്യമായ സേവനം നടത്തിയ കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സമൂഹം നല്‍കിയ സ്വീകാര്യത ശ്ലാഖനീയമാണെന്നും ജന നന്മയ്ക്കുതകുന്ന പ്രവര്‍ത്തങ്ങളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി കേരളാ കോണ്‍ഗ്സ് (എം) യു.എ.ഇ. ചാപ്റ്റര്‍ പ്രസിഡന്റ് ഷാജു പ്ലാത്തോട്ടത്തിന്റെ അധദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്റ്റേറ്റ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഏബ്രഹാം പി. സണ്ണി, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം പി.ഐ. മാത്യു, രാജേഷ് ആറ്റുമാലില്‍, റോയി പനവിള, ഡയസ് ഇടിക്കുള, ബാബു കുരുവിള, അലന്‍ തോമസ്, ജേക്കബ് ബെന്നി, ഷാജി പുതുശേരി, എബി എരുമേലി, ഷാജി പുളിക്കിയില്‍, ബഷീര്‍ വടകര, ജെന്റില്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ സെബാസ്റ്റ്യന്‍ പി.ജെ, ഫിലിപ്പ് കൊല്ലശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.