പാലക്കാട്: പാലക്കാട് വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കല്ലടിക്കോട് കാറും ലോറിയും കൂട്ടയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
കാര്‍ പൊളിച്ചാണ് ഇതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നാലു പേര്‍ സംഭവസ്ഥലത്തും, ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടമുണ്ടായത്.
പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍, പാലക്കാട്ടേക്ക് വരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മറ്റ് വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.