പാലക്കാട്: നഗരത്തിലെ പ്രധാന റോഡായ വിഎച്ച് റോഡരികിലെ ഫുട്പാത്തിൽ സ്ലാബ് ഒടിഞ്ഞ് കിടക്കുന്നത് കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.
ഫുട്പാത്തിന്‍റെ ബാക്കി ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയതതോടെ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. നരിക്കുത്തി ഭാഗത്തു നിന്നും മോയൻസ് സ്കൂളിലേക്ക് വിദ്യാർത്ഥികൾ പോയിവരുന്ന റോഡാണ് ഇത്.
സ്ലാബ് ഉടൻ ശരിയാക്കിയും അനധികൃത വാഹന പാർക്കിങ്ങ് നിരോധിച്ചും ഫുട്പാത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാരും വിദ്യാർത്ഥിനികളും അദ്ധ്യാപകരും ആവശ്യപ്പെട്ടു.