ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയം കണ്ടെത്താനാകാതെ ഈസ്റ്റ് ബംഗാള്‍. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷയോട് 2-1ന് തോറ്റു.
22-ാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളിലൂടെയാണ് ആതിഥേയരായ ഒഡീഷ മുന്നിലെത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റക്കോസ് ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു.
69-ാം മിനിറ്റില്‍ മൗര്‍താദ ഫോളിലൂടെ ഒഡീഷ വീണ്ടും ലീഡെടുത്തു. 76-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം പ്രൊവാട്ട് ലാക്ര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
ഇതുവരെ കളിച്ച ആറു മത്സരവും തോറ്റ ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഒഡീഷ ഏഴാമതെത്തി.