തിരുവനന്തപുരം: ക്ലാസ്സിൽ  ഗ്രൂപ്പ് ഫോട്ടോ എടുക്കുവെ  ബെഞ്ചിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാർത്ഥിക്ക്  ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ഇടപ്പെട്ട് ബാലാവകാശ കമ്മീഷൻ. രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. 
കൂടാതെ കുട്ടിയുടെ ചികിത്സക്കായി വന്നിട്ടുള്ള മുഴുവൻ ചെലവുകളും സ്കൂൾ മാനേജർ വഹിക്കേണ്ടതാണെന്നും കമ്മിഷൻ അംഗം എൻ സുനന്ദ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. 
ഹർജിയും റിപ്പോർട്ടുകളും രേഖകളും മൊഴിയും കമ്മീഷൻ സമഗ്രമായി പരിശോധിച്ചു. സമയത്ത്  ചികിത്സ ലഭ്യമാക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം ഉണ്ടായതായും കമ്മിഷൻ വിലയിരുത്തി. 
കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നൽകുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും സ്കൂളിലെ അധ്യാപകർക്കും പ്രിൻസിപ്പൽ എച്ച്എം  എന്നിവർക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും സ്കൂൾ മാനേജർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *