പാലക്കാട്: മുഖ്യമന്ത്രി ആകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു വിഡി സതീശന്‍ മുന്നോട്ട് പോകുകയാണെന്ന ആരോപണവുമായി പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. പാലക്കാട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സതീശനെ കടന്നാക്രമിച്ത് ഷാനിബ് രംഗത്തെത്തിയത്.
അധികാരത്തിനു വേണ്ടി സതീശന്‍ എന്തും ചെയ്യുമെന്നും പാലക്കാട് ബിജെപിയെ വിജയിപ്പിക്കാന്‍ സാഹചര്യം ഒരുക്കുകയാണെന്നും ഷാനിബ് ആരോപിച്ചു.
ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനമെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകാത്ത സതീശനു ധാര്‍ഷ്ട്യമാണെന്നും ഷാനിബ് ആരോപിച്ചു. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാടി സ്വാതന്ത്രന്‍ ആയി മത്സരിക്കും. ഞാന്‍ മത്സരിച്ചാല്‍ ബിജെപിക്ക് ഗുണകരമോ എന്ന് ചര്‍ച്ച ചെയ്തു. പാലക്കാട് ബിജെപിയെ വിജയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സാഹചര്യം ഒരുക്കുകയാണ്.
ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി ഡി സതീശന്റെ ലക്ഷ്യമെന്നും ഷാനിബ് ആരോപിച്ചു.