കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് ഗാലക്സി എ16 5ജി 18999 രൂപ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രാപ്തമാകുന്ന വിലയില്‍ പുതുമകള്‍ കൊണ്ടുവരുവാന്‍ ലക്ഷ്യമിട്ടാണ് ഗാലക്സി എ 16 5ജിയില്‍ ആറ് ജനറേഷന്‍ ഒ.എസ് അപ്ഗ്രേഡുകളും ആറ് വര്‍ഷത്തേക്ക് സെക്യൂരിറ്റി അപ്ഗ്രേഡുകളും ലഭ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരു പുതിയ മാനദണ്ഡം രചിക്കാന്‍ സാംസങ്ങ് ഒരുങ്ങുന്നത്.
8ജിബി/128 ജിബി, 8ജിബി/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ട്രന്‍ഡി നിറങ്ങളായ ഗോള്‍ഡ്, ലൈറ്റ് ഗ്രീന്‍, ബ്ലൂ ബ്ലാക്ക് എന്നീ നിറങ്ങളില്‍ സാംസങ്ങ് ഗാലക്സി എ16 5ജി ലഭ്യമാകും. ഇന്നുമുതല്‍ റീട്ടയില്‍ സ്റ്റോറുകളിലും Samsung.com, Amazon.in, Flipkart.com എന്നിവയുള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകും.
ആകര്‍ഷണീയമായ ഡിസൈനും പെര്‍ഫോമെന്‍സും
സാംസങ്ങ് ഗാലക്സി എ 16 5ജി സുഗമവും പ്രായോഗികവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വെറും 7.9 എം.എം വീതിയുമായി ഇതുവരെയുള്ളതില്‍ ഏറ്റവും മെലിഞ്ഞ മിഡ് റെയ്ഞ്ച് ഗാലക്സി എ സീരീസ് സ്മാര്‍ട്ട് ഫോണാണ് ഇത്. ഐക്കണിക് കീ ഐലന്‍ഡ്, മെച്ചപ്പെടുത്തിയ ഗ്ലാസ്റ്റിക് ബാക്ക്, നേര്‍ത്തതും സുതാര്യവുമായ കവറിങ്ങ് എന്നിവയുമായി സംയോജിപ്പിച്ച് ഈ സ്മാര്‍ട്ട്ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അതിമനോഹരമായ രൂപകല്‍പ്പനയ്ക്കപ്പുറം ഗാലക്സി എ 16 5ജിയില്‍ ശക്തമായ 5000 എം.എ.എച്ച് ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. ഇത് യാത്രയിലായിരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘമായ പവര്‍ ഉറപ്പാക്കുന്നു. നവീകരിച്ച മീഡിയടെക് ഡിമെന്‍സിറ്റി 6300 പ്രോസസറിനാല്‍ സജ്ജമാക്കിയ സ്മാര്‍ട്ട്ഫോണ്‍ ഹൈപ്പര്‍ ഫാസ്റ്റ് കണക്ടിവിറ്റിയും തടസമില്ലാത്ത മള്‍ട്ടി ടാസ്‌കിങ്ങും വാഗ്ദാനം ചെയ്യുന്നു. ഗെയിമിങ്ങ്, സ്ട്രീമിങ്ങ് തുടങ്ങിയ ഏത് ആപ്ലിക്കേഷനുകള്‍ക്കിടയില്‍ സ്വിച്ച് ചെയ്താലും അത് സുഗമവും വേഗത്തിലും പ്രവര്‍ത്തിക്കും.
ആകര്‍ഷകമായ ക്യാമറയും ഡിസ്പ്ലേയും
50 എംപി വൈഡ്, 5 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ലെന്‍സ് എന്നിവ ഫീച്ചര്‍ ചെയ്യുന്ന ശക്തവും വൈവിധ്യമാര്‍ന്നതുമായ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം ഈ ഉപകരണത്തിന് ഉണ്ട്. അള്‍ട്രാ-വൈഡ് ലെന്‍സ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് അത്ഭുതാവഹമായ ലാന്‍ഡ്‌സ്‌കേപ്പുകളുടെയും മറ്റും വിശാലമായ ഷോട്ടുകള്‍ ക്യാപ്ചര്‍ ചെയ്യുന്നതിനാണ്. ഇത് ഓരോ ഫ്രെയിമിലും ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ ചിത്രീകരിച്ചുകൊണ്ട് അവരുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. യഥാര്‍ത്ഥ നിറങ്ങളും വേഗതയേറിയ ചലന പ്രതികരണവും 1 മില്യണ്‍: 1 കോണ്‍ട്രാസ്റ്റ് റേഷ്യോയും നല്‍കുന്ന വലിയ 6.7 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് സ്‌ക്രീനോടുകൂടിയ ആകര്‍ഷകമായ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ഇതിന് പകിട്ടേറ്റുന്നു. സ്ട്രീമിങ്ങിനും വിശാലമായ കണ്ടെന്റുകളിലേക്ക് ആഴ്ന്നിറങ്ങാനും ഉപഭോക്താക്കളെ ഇത് പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിലയും ലോഞ്ച് ഓഫറുകളും
ഗാലക്സി എ16 5ജി ലോഞ്ച് ഓഫറിന്റെ ഭാഗമായി സാംസങ്ങ് ഇന്ത്യ അവരുടെ ടാപ് ആന്‍ഡ് പേ ഫീച്ചറിന് പ്രത്യേക പ്രമോഷന്‍ വാഗ്ദാനം ചെയ്യുന്നു. സാംസങ്ങ് വാലറ്റ് വഴി അഞ്ച് ടാപ്പ് ആന്‍ഡ് പേ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ഞൂറ് രൂപയുടെ വൗച്ചര്‍ ലഭിക്കും. ഈ പരിമിതകാല ഓഫര്‍ 2024 ഡിസംബര്‍31വരെയാണ്.