തിരുവനന്തപുരം: പൂന്തുറയില്‍ ലോട്ടറി വാങ്ങിയ ശേഷം ബാക്കി പണം നല്‍കാന്‍ വൈകിയതിന് മധ്യവയസ്‌കനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മുട്ടത്തറ വില്ലേജില്‍ അമ്പലത്തറ വാര്‍ഡില്‍ അല്‍-ആരിഫ് ആശുപത്രിക്ക് സമീപം താമസിക്കുന്ന പ്രമോദാ(47)ണ് അറസ്റ്റിലായത്.
വെങ്ങാനൂര്‍ ചാവടിനട സ്വദേശി അനില്‍കുമാറി(58)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് അമ്പലത്തറ അല്‍-ആരീഫ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ലോട്ടറി എടുത്ത ശേഷം 200 രൂപ തിരികെ നല്‍കാന്‍ താമസിച്ചതിനാണ് പ്രതി പ്രമോദിനെ കല്ലുകൊണ്ട് മര്‍ദ്ദിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.