പാലക്കാട്: പാലക്കാട് ചര്‍ച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര – സംസ്ഥാന സര് ക്കാരുകളുടെ വീഴ്ചകളാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനാണ് പി.വി. അന്‍വറുമായി ചര്‍ച്ച നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു.
യുഡിഎഫ് എട്ട് വര്‍ഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ ഭരണ പക്ഷത്തുനിന്ന് തുറന്ന് പറഞ്ഞയാളാണ് അന്‍വര്‍. അന്‍വറിന്റെ സ്ഥാനാര്‍ഥി യെ പിന്‍വലിക്കുന്ന കാര്യം നേതൃത്വമാണ് സംസാരിക്കുന്നത്. അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.