‘നവീൻ ബാബുവിന്റെ സ്ഥലമാറ്റത്തിൽ ഇടപെട്ടിട്ടില്ല, സർവീസ് സംഘടന ഇടപെട്ടിട്ട് കാര്യമില്ല’: ജോയിൻ്റ് കൗൺസിൽ
പത്തനംതിട്ട: നവീൻ ബാബുവിന്റെ സ്ഥലമാറ്റത്തിൽ ജോയിൻ്റ് കൗൺസിൽ ഇടപെട്ടിട്ടില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി
ജയചന്ദ്രൻ കല്ലിങ്കൽ. എഡിഎം തലത്തിലെ സ്ഥലം മാറ്റം സർക്കാർ തീരുമാനമാണ്. വകുപ്പ് മന്ത്രിയും റവന്യൂ സെക്രട്ടറി ഉൾപ്പെടെ ഉന്നത തലത്തിലാണ് തീരുമാനം. ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന തസ്തികയാണ് എഡിഎമ്മെന്നും ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു.
ഏറ്റവും മിടുക്കന്മാരെയാണ് തിരഞ്ഞെടുക്കുക. അതിൽ ഒരു സർവീസ് സംഘടനയും ഇടപെട്ടിട്ട് കാര്യമില്ലെന്നും ജയചന്ദ്രൻ കല്ലിങ്കൽ കൂട്ടിച്ചേർത്തു.
അന്തിമഹാകാളൻകാവ് വെടിക്കെട്ട് മുടക്കം വിവാദമാക്കി കോൺഗ്രസും ബിജെപിയും; പ്രതികരിച്ച് യു ആർ പ്രദീപ്