ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയിലെ സിആര്‍പിഎഫ് സ്കൂളിന് സമീപം തിങ്കളാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാന്‍ അനുകൂല സംഘടന ഏറ്റെടുത്തു. ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടന പോസ്റ്റ് ചെയ്ത ചാനലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടി ടെലിഗ്രാമിന് ഡല്‍ഹി പൊലീസ് കത്തയച്ചു.
പ്രശാന്ത് വിഹാറിലെ സ്കൂളിന്റെ മതില് തകര്‍ത്താണ് ശക്തമായ സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സമീപത്തെ ചില കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദികളെ ഇന്ത്യന്‍ ഏജന്റുമാര്‍ ലക്ഷ്യമിട്ടതിന്റെ പ്രതികാരമായാണ് സ്ഫോടനമെന്ന് ടെലിഗ്രാം പോസ്റ്റില്‍ അവകാശപ്പെടുന്നു. സംഭവത്തിലെ ഖാലിസ്ഥാന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
‘ജസ്റ്റിസ് ലീഗ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ടെലിഗ്രാം ചാനലിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ടെലിഗ്രാമില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് സ്ഫോടനത്തിന്റെ വീഡിയോ സഹിതം ഒരു സന്ദേശം ടെലിഗ്രാം ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.