കാന്‍ബെറ: ബ്രിട്ടനിലെ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധ ശബ്ദമുയർത്തി ഓസ്‌ട്രേലിയന്‍ സെനറ്റര്‍.
ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് മൂന്നാമന്‍ രാജാവിനെതിരെയാണ് സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യങ്ങള്‍ വിളിച്ചതോടെ പുതിയ വിപ്ലവത്തിന് വഴിയൊരുങ്ങുകയാണ്.

രാജാവിന്റെ അടിമയാണ് പ്രജകൾ എന്ന പ്രാചീന ചിന്തകളെയാണ് ലിഡിയയുടെ മുദ്രാവാക്യങ്ങൾ തച്ചുടച്ചത്. ലിഡിയ ഉയർത്തിയ ശബ്ദം ഒരു ജനതയുടെ മൊത്തം ആത്മവിഷ്കാരമായി കണക്കാക്കാം.

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍ രാജാവിനോട് ഇത് നിങ്ങളുടെ നാടല്ലെന്നും നിങ്ങള്‍ എന്റെ രാജാവല്ലെന്നും പറഞ്ഞ് ലിഡിയ തോര്‍പ്പ് ആക്രോശിച്ചു. ഇതേതുടര്‍ന്ന് ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുപ്പിക്കാതെ പുറത്തേക്ക് കൊണ്ടുപോയി.

ലിഡിയയുടെ വാക്കുകൾ ഇങ്ങനെ:
“നിങ്ങള്‍ ഞങ്ങളുടെ ജനങ്ങള്‍ക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്ക് തിരികെ തരൂ ! ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ! ഞങ്ങളുടെ അസ്ഥികള്‍, ഞങ്ങളുടെ തലയോട്ടികള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഞങ്ങളുടെ ആളുകള്‍. നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു ! ഇത് നിങ്ങളുടെ ഭൂമിയല്ല”
 


പിന്നാലെ തന്നെ സംഭവത്തെക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കാതെ ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ പാര്‍ലമെന്റ് ഹൗസില്‍ ചാള്‍സ് മൂന്നാമന്‍ പ്രസംഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവം.

By admin

Leave a Reply

Your email address will not be published. Required fields are marked *