പരിക്കില്‍ നിന്ന് മുക്തനായതായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം താരം പരിക്ക് മൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കണങ്കാലിന് ഏറ്റ കനത്ത പരിക്കാണ് തിരിച്ചടിയായത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തതായി താരം പ്രഖ്യാപിച്ചു.
ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരം ഉള്‍പ്പെടുമോയെന്ന് വ്യക്തമല്ല. ഓസീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുന്നതിനുള്ള സാധ്യതകള്‍ സജീവമാക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് താരം വ്യക്തമാക്കി.
രഞ്ജി ട്രോഫിയില്‍ ഒക്ടോബര്‍ 26 മുതല്‍ കേരളത്തിനെതിരെ നടക്കുന്ന മത്സരത്തിനുള്ള ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് എത്താനാകും താരത്തിന്റെ ശ്രമം.