ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന് ബി.എസ്.പി. നോട്ടീസ് അയച്ചു.
അഞ്ചുദിവസത്തിനുള്ളില്‍ കൊടിയില്‍ മാറ്റം വരുത്തണമെന്നും ബി.എസ്.പിയുടെ തമിഴ്‌നാട് ഘടകം അയച്ച നോട്ടീസില്‍ പറയുന്നു. വിജയ്യുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതുകൊണ്ട് ടിവികെ യുടെ പതാകയില്‍ ആനയെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് വാദം.