കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ; 2 പേരെ കസ്റ്റഡിയിലെടുത്ത് കടവന്ത്ര പൊലീസ്

കൊച്ചി: എറണാകുളം നഗരത്തിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ കടവന്ത്ര പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി വിമൽ എന്നിവരാണ് പിടിയിലായത്. ഒരു മാസത്തോളമായി ഇവർ ലോഡ്ജിൽ താമസിച്ച് പെൺവാണിഭം നടത്തുകയായിരുന്നു. കേസിൽ ലോഡ്ജ് ഉടമയും പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു.

By admin