കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുമായി യാത്രക്കാരന്‍. മുംബൈ സ്വദേശിയായ വിജയ് മന്ദയാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
കൊച്ചിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.50ന് പുറപ്പെടേണ്ട വിസ്താര എയര്‍ലൈന്‍സിലാണ് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്. തന്റെ കൈവശം ബോംബ് ഉണ്ടെന്നായിരുന്നു വിജയിയുടെ ഭീഷണി.
ഇയാളുടെ ബാഗേജ് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജഭീഷണിയാണെന്ന് കണ്ടെത്തിയതോടെ വിമാനം 4.19ന് പുറപ്പെട്ടു.