ന്യൂഡല്‍ഹി: കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് വീഡിയോ വാട്സാപ്പിലൂടെ യുവാവിന് കാമുകി അയച്ചുനല്‍കി. ഉടന്‍ താമസ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുണ്‍ നന്ദ(30)യെന്നയാളാണ് മരിച്ചത്.
ഡല്‍ഹിയിലെ ആനന്ദ് വിഹാറിലാണ് സംഭവം. അരുണിന്റെ കാമുകി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷം ദൃശ്യങ്ങള്‍ വാട്സാപ്പില്‍ അയച്ച് നല്കി. ഉടനെ അരുണ്‍ താമസസ്ഥലത്തെത്തി യുവതിയെ അടുത്തുള്ള കൈലാഷ് ദീപക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.