ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചു. 2-1നായിരുന്നു ജംഷെദ്പുരിന്റെ ജയം.
29-ാം മിനിറ്റില്‍ റെയ് തച്ചിക്കാവ, 44-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെ എന്നിവരാണ് ആതിഥേയര്‍ക്കായി ഗോളുകള്‍ നേടിയത്. 50-ാം മിനിറ്റില്‍ ഗോഡാര്‍ഡ് ഹൈദരാബാദിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.
അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച ജംഷെദ്പുര്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. മോശം ഫോം തുടരുന്ന ഹൈദരാബാദ് 12-ാമതാണ്.