ധനുവച്ചപുരം: ധനുവച്ചപുരം നടൂർക്കൊല്ല കോഴിപ്പറ ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സ്ഥാപകനും കാര്യദർശിയുമായിരുന്ന എൻ. നാഗേന്ദ്ര സ്വാമിയുടെ പാവന സ്മരണയ്ക്ക് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി സമ്മാനിക്കുന്ന നാഗേന്ദ്ര പുരസ്കാരങ്ങൾ പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ സമ്മാനിച്ചു.
ജാതിമതഭേദമെന്നെ ജനങ്ങൾ ഭക്തിപൂർവ്വം സന്ദർശിക്കുന്ന കോഴിപ്പറയിലെ ആരാധനാലയത്തിന്റെ മുഖ്യ കർമ്മിയായിരുന്നു നാഗേന്ദ്രസ്വാമികൾ. മുഴുവൻ ദിനവും കൃഷി കാര്യങ്ങൾക്ക് വേണ്ടി പാടത്തും പറമ്പിലും കാർഷികവൃത്തിയുമായി നടന്ന സാധാരണക്കാരനായ ആളായിരുന്നു അദ്ദേഹം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.കെ ഹരീന്ദ്രൻ എംഎൽഎ ഓർമ്മിച്ചു. കോവിഡ് മഹാമാരിയിൽ നഷ്ടമായ വിലയേറിയ ജീവിതമായിരുന്നു കർഷകനായിരുന്ന സ്വാമിയുടേത്.
എൻ.നാഗേന്ദ്രൻ സ്വാമി അവർകളുടെ സ്മരണക്കായി ട്രസ്റ്റ് കമ്മിറ്റി ഏർപ്പെടുത്തിയ നാഗേന്ദ്ര പുരസ്ക്കാര അവാർഡ് കൊല്ലയിൽ ശ്രീകണ്ഠൻ നായർ (നാടക പ്രവർത്തകൻ), റ്റി.കെ.മോഹനൻ (ഗായകൻ), ബാഹുലേയൻ (ദീർഘദൂര ഓട്ടക്കാരൻ), അബിൻബോസ്. ജെ.എസ് (കായികപ്രതിഭ), ഗോമതി പശുമാനൂർ (കാർഷികം) എന്നിവർക്ക് എം.എൽ.എ സമ്മാനിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് സി. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എ.സലിംകുമാർ സ്വാഗതം ആശംസിച്ചു.
വി.എസ്.ബിനു (ജില്ലാ പഞ്ചായത്ത് മെമ്പർ), കെ.വി പത്മകുമാർ (പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),ജി.എസ്.ബിനു (വാർഡ് മെമ്പർ), കൊല്ലയിൽ രാജൻ (വാർഡ്മെമ്പർ), എസ്.വിക്രമൻ (പ്രിൻസിപ്പാൾ, പ്രതിഭ കോളേജ്) എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് ജോ. സെക്രട്ടറി സന്തോഷ്കുമാർ.എസ് കൃതജ്ഞത രേഖപ്പെടുത്തി.