ഡല്‍ഹി: ജമ്മു കശ്മീരിലെ ഗന്ദര്‍ബാലില്‍ താഴ്വരയുടെ വികസന പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഭീകരര്‍ വന്‍ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം പുതിയ സര്‍ക്കാര്‍ അടുത്തിടെയാണ് അധികാരത്തിലേറിയത്. അതിനുശേഷം ഇതാദ്യമായാണ് ഒരു വികസന പദ്ധതി ലക്ഷ്യമിട്ട ഭീകരര്‍ ആക്രമണം നടത്തുന്നത്.
ഈ വര്‍ഷം കശ്മീരില്‍ ടിആര്‍എഫ് നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഈ വര്‍ഷം ആദ്യം ഈ സംഘടന ജമ്മുവില്‍ ഭീകരാക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ടിആര്‍എഫ് ഭീകരര്‍ നടത്തിയ വലിയ ഭീകരാക്രമണമാണിത്. കഴിഞ്ഞ 10 വര്‍ഷമായി ഈ പ്രദേശത്ത് ഭീകരര്‍ ഒരു ആക്രമണവും നടത്തിയിട്ടില്ല എന്നതാണ് പ്രത്യേകത.
ഈ വര്‍ഷം നടന്ന പ്രധാന ഭീകരാക്രമണങ്ങളെല്ലാം ജമ്മുവിലാണ് നടന്നത്. ഈ വര്‍ഷം കശ്മീരില്‍ ഇത്രയും വലിയ ഭീകരാക്രമണം നടക്കുന്നത് ഇതാദ്യമാണ്. ഇതാദ്യമായാണ് വികസന പദ്ധതികള്‍ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തുന്നത്. ഇതാദ്യമായാണ് തദ്ദേശീയരെയും അല്ലാത്തവരെയും ലക്ഷ്യമിടുന്നത്. 
വികസന പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ മനോവീര്യം തകര്‍ക്കാനുള്ള തന്ത്രമാണ് തീവ്രവാദ സംഘടനകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഗന്ദേര്‍ബാലില്‍ ഈ ഭീകരാക്രമണം നടന്ന തുരങ്കം എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ റോഡാണ്. എല്ലാ കാലാവസ്ഥയിലും അനുയോജ്യമായ ഈ റോഡിന്റെ നിര്‍മാണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരികയാണ്.
ഈ റോഡ് ഗന്ദര്‍ബാലില്‍ നിന്ന് സോനാമാര്‍ഗിലേക്കും അവിടെ നിന്ന് ലേയിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *