കൊല്ലവര്‍ഷം 1200 തുലാം 5രോഹിണി/പഞ്ചമി2023 ഒക്ടോബര്‍ 21തിങ്കള്‍
ആസാദ് ഹിന്ദ് ദിനം
(1943ല്‍ ഇന്നേ ദിവസമാണ് നേതാജി സിങ്കപ്പുരില്‍ ആസാദ് ഹിന്ദ് ഗവര്‍മെന്റ് ന്റെ സ്ഥാപന പ്രഖ്യാപനം നടത്തിയത്)
ആഗോള അയഡിന്‍ അപര്യാപ്തതാ ദിനം
അയോഡിന്‍ ഉപഭോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അയോഡിന്റെ അഭാവം ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിവസം ആചരിക്കുന്നു, ലോകാരോഗ്യ സംഘടനയും, യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ടും ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ആരോഗ്യ സംരക്ഷണ സംഘടനകള്‍ ഇതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി പരിപാടികളും പ്രചാരണങ്ങളും വിദ്യാഭ്യാസ പരിപാടികളും ശില്‍പ്പശാലകളും ഈ ദിനത്തില്‍ നടത്തുന്നു. ഹൃദയമിടിപ്പ്, ഉപാപചയം, ശരീര താപനില, പേശികളുടെ സങ്കോചങ്ങള്‍ തുടങ്ങി നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തൈറോയിഡിന് ശരീരത്തിന് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയന്റാണ് അയോഡിന്‍. ഗര്‍ഭാവസ്ഥയിലും കുട്ടിക്കാലത്തും അയോഡിന്റെ അഭാവം പ്രത്യേകിച്ച് ദോഷകരമാണ്, കാരണം ഇത് പഠന ശേഷി, ബുദ്ധിമാന്ദ്യം, പ്രസവം, ഗര്‍ഭം അലസല്‍ എന്നിവയ്ക്ക് കാരണമാകും.
ഇഴജന്തു ബോധവല്‍ക്കരണ ദിനം
പാമ്പുകള്‍, ആമകള്‍, പല്ലികള്‍, മുതലകള്‍ എന്നിവ ഉള്‍പ്പെടുന്ന ഉരഗങ്ങള്‍ ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ആകര്‍ഷകമായ ജീവികളാണ്. ഈ തരം മൃഗങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ പ്രാധാന്യത്തെ കുറിച്ച് പഠിയ്ക്കാനും അവയുടെ ആവാസ വ്യവസ്ഥകളും ജനസംഖ്യയും സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കാനും ഈ ദിനം ആചരിയ്ക്കുന്നു. ഉരഗങ്ങള്‍, ആവാസവ്യവസ്ഥയില്‍ അവയുടെ പ്രാധാന്യം, അവയുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണീ ദിനാചരണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.
അന്താരാഷ്ട്ര നാച്ചോ ദിനം
വലിയ കായിക കളി കാണുകയാണെങ്കിലോ അല്ലെങ്കില്‍ ഒരു മൂവി നൈറ്റ് ആസ്വദിക്കുമ്പോഴോ, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാന്‍ അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ് നാച്ചോ അതിനെ കുറിച്ചറിയാനോ ആസ്വദിയ്ക്കാനോ മാത്രമായി ഒരു ദിനം.
പോലീസ് അനുസ്മരണ ദിനം
1959ല്‍ ഇന്നേ ദിവസം നടന്ന ചൈനീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ സ്മരണാര്‍ഥമാണ് ചൈനയില്‍ ഈ ദിനം ആചരിക്കുന്നത്.
ട്രാഫല്‍ഗര്‍ ദിനം
ചരിത്രപരമായി കടലില്‍ നടന്ന ഒരു ഏറ്റുമുട്ടലിനെയും ആ ഏറ്റുമുട്ടല്‍ കൊണ്ട് ഒരു രാജ്യത്തിന്റെ വിധിയുടെ ഗതി തന്നെ മാറ്റിമറിച്ച ധീരരായ വ്യക്തികളെയും ഈ ദിനം അനുസ്മരിക്കുന്നു. ഫ്രഞ്ച്, സ്പാനിഷ് കപ്പലുകള്‍ക്ക് മേല്‍ ബ്രിട്ടിഷ്‌റോയല്‍ നേവി നേടിയ വിജയത്തിന്റെ ബ്രിട്ടീഷ് അനുസ്മരണമാണ് ‘ട്രാഫല്‍ഗര്‍’ ദിനം.
കൗണ്ട് യുവര്‍ ബട്ടണ്‍സ് ഡേ
ഏതൊരു ആധുനികവസ്ത്രത്തിലും അത്യന്താപേക്ഷിതമായും പൊതുവായും കാണപ്പെടുന്ന ബട്ടണുകള്‍ക്കും ഒരു ദിവസം. എല്ലാവരുടെയും ഷര്‍ട്ടുകളിലും ജാക്കറ്റുകളിലും പാന്റുകളിലും പോക്കറ്റുകളിലും അവ കാണപ്പെടുന്നു.
ദേശീയ ക്ലീന്‍ നിങ്ങളുടെ വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് ദിനം
ഹാര്‍ഡ് ഡ്രൈവുകളില്‍ നിങ്ങളുടെ പ്രധാനപ്പെട്ട ഫയലുകളും ഫോട്ടോകളും ബാക്കപ്പ് ചെയ്യുക, ഫോള്‍ഡറുകള്‍ സജ്ജീകരിക്കുക, നിങ്ങളുടെ വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് കാര്യക്ഷമമാക്കുകയും നന്നായി ക്രമീകരിക്കുകയും ചെയ്യുന്നതിനുമായി ഒരു ദിനം.
ചെക്ക് യുവര്‍ മെഡ്സ് ഡേ
എല്ലാ ഒക്ടോബര്‍ 21-നും ദേശീയ ചെക്ക് യുവര്‍ മെഡ്സ് ദിനം ആചരിയ്ക്കുന്നു. ഇത് നിര്‍ണായകമായ ഒരു ആരോഗ്യ ദിനചര്യ സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു, ഒപ്പം എല്ലാവരും അവരവരുടെ മരുന്നുകളുമായി ശരിയായ ജീവിത രീതിയിലാണെന്നും ഉറപ്പാക്കുന്നു.
മൊഴിമുത്ത്
പരിചയത്തിന്റെ നേര്‍ത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ.
(കോള്‍റിഡ്ജ്)
ഇന്ന് ജന്മദിനം ആചരിക്കുന്ന പ്രമുഖരില്‍ ചിലര്‍
പ്രമുഖ ചലചിത്ര നിര്‍മ്മാതാവും മോഹന്‍ലാലിന്റെ പാര്‍ട്ട്ണറുമായ ആന്റണി പെരുമ്പാവൂരിന്റെയും (1968)
40 വര്‍ഷമായിട്ട് കഥകളി രംഗത്ത് പ്രവര്‍ത്തിച്ചു വരുകയും പ്രധാനപ്പെട്ട എല്ലാ നായകവേഷങ്ങളും അവതരിപ്പിക്കുകയും 2012 ല്‍ ഹൈദരാലി പുരസ്‌കാരം നേടുകയും കൊച്ചി ദേവസ്വം ബോര്‍ഡിലും പിന്നീട് ഫോറസ്റ്റര്‍ ആയുമുള്ള ജോലിക്കിടയിലും കഥകളി എന്ന സപര്യ തുടരുന്ന പ്രശസ്ത കഥകളി നടനും അധ്യാപകനുമായ (കോട്ടയം, കല്ലറ സ്വദേശി) കലാമണ്ഡലം ശശിധരന്‍ നായരുടേയും
ഭാരതീയ ജനതാ പാര്‍ട്ടി അംഗവും മുന്‍ പാര്‍ളമന്റ് അംഗവും ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റുമായ വീരേന്ദ്രസിങ് മാസ്റ്റ്‌ന്റേയും (1956) ജന്മദിനം.
തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും 2013-ല്‍ ബാങ്കിള്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ചലച്ചിത്ര നടിയും മോഡലുമായ പൂനം കൗറിന്റേയും (1986) ജന്മദിനം
ഒളിംബിക് കായിക താരവും കന്നടസിനിമ താരവുമായ അശ്വിനി നാച്ചപ്പയുടെയും (1967)
ഇസ്രയേലിന്റെ നിലവിലുള്ള പ്രധാനമന്ത്രിയും ലികുഡ് പാര്‍ട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനു ശേഷം ഇസ്രയേലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും (1949)
അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ കാരി ഫ്രാന്‍സെസ് ഫിഷറിന്റെയും (1956)
ഒരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയും വ്യവസായിയുമായ കിംബെര്‍ലി നോയല്‍ കര്‍ദാഷിയാന്‍ എന്ന കിം കര്‍ദാഷിയാന്റെയും (1980)
സ്മരണാഞ്ജലി
ആനി തയ്യില്‍ മ. (1918 1993 )പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ മ. (19452016)എ അയ്യപ്പന്‍ മ. (19492010).മുത്തുസ്വാമി ദീക്ഷിതര്‍ മ. (1775 1835)കോടീശ്വരയ്യര്‍ മ. (18691938)ദത്താത്രേയ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേ മ. (18961981)ഹര്‍ഭജന്‍ സിങ് മ. (1920 2002)അലക്‌സി ചാപൈഗിന്‍ മ. (18701937)ഫ്രാന്‍സിസ് ചാള്‍സ് ഫ്രേസര്‍ മ. (19031978)ഫ്രാന്‍സ്വാ ത്രൂഫോ മ. (1932 1984)
ഇന്നേ ദിവസം നമ്മെ വിട്ടുപിരിഞ്ഞുപോയ ചിലര്‍
സവിശേഷമായ ബിംബയോജനയിലൂടെ കയ്പാര്‍ന്ന ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് കവിതയ്ക്ക് പുത്തന്‍ഭാവുകത്വം രൂപപ്പെടുത്തിയ കവിയും, ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ പ്രമുഖനായ കവി എ. അയ്യപ്പന്‍ (1949 ഒക്ടോബര്‍ 27-2010 ഒക്ടോബര്‍ 21).
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലും ആനി പല പ്രമുഖപദവികളും വഹിക്കുകയും തൃശൂരില്‍ നിന്നു കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച് തിരുകൊച്ചി നിയമസഭയില്‍ അംഗമാകുകയും, കേന്ദ്രന്യൂനപക്ഷ കമ്മീഷനിലും കൊച്ചിയിലെയും തിരു-കൊച്ചിയിലെയും നിയമസഭകളിലും അംഗം, സമസ്തകേരള സാഹിത്യപരിഷത്തിന്റെ കാര്യദര്‍ശിനി,, സാഹിത്യ അക്കാദമിയിലെ നിര്‍വാഹകസമിതി അംഗം, എന്നി നിലകളില്‍ സേവനം അനുഷ്ഠിക്കുകയും, തോമസ് ഹാര്‍ഡിയുടെ ടെസ്സ്, ലിയോ ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും, ചാള്‍സ് ഡിക്കന്‍സിന്റെ രണ്ടു നഗരങ്ങളുടെ കഥ, അലക്‌സാന്ദ്ര് ദൂമായുടെ മോണ്ടി ക്രിസ്റ്റോ, മൂന്നു പോരാളികള്‍ എന്നീ കൃതികള്‍ വിവര്‍ത്തനം ചെയ്തതിനു പുറമേ, മോളെന്റെ മോന്‍ നിന്റീ, കൊച്ചമ്മിണി, ഈ എഴുത്തുകള്‍ നിനക്കുള്ളതാണ് (നാലു ഭാഗങ്ങള്‍), മൗലികാവകാശങ്ങള്‍ തുടങ്ങി തൊണ്ണൂറോളം കൃതികള്‍ രചിച്ച് മലയാള ഭാഷയില്‍ ഏറ്റവുമധികം കൃതികള്‍ രചിച്ചിട്ടുള്ള വനിതയാകുകയും. പ്രജാമിത്രം എന്ന പേരില്‍ ഒരു പത്രവും,ശ്രീമതി എന്ന പേരില്‍ ഒരു വനിതാമാസികയും ആരംഭിയ്ക്കുകയും, മലയാളത്തില്‍ ഏറ്റവുമധികം ബൈബിള്‍ കഥകള്‍ രചിക്കുകയും ചെയ്ത ആനി തയ്യില്‍ (1918 നവംബര്‍ 11-1993 ഒക്ടോബര്‍ 21)
25ല്‍പ്പരം കൃതികള്‍ രചിച്ച മലയാള കവിയും സാഹിത്യ നിരൂപകനുമായിരുന്ന പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍ (1945 ഒക്‌റ്റോബര്‍ 21, 2016),
ഹംസധ്വനി രാഗത്തിലെ പ്രശസ്തമായ വാതാപി ഗണപതിം ഭജേ എന്ന കീര്‍ത്തനം ഉള്‍പ്പടെ സാഹിത്യപരമായും സംഗീതപരമായും ഉന്നതനിലവാരം പുലര്‍ത്തുന്ന പല കൃതികളും ചിട്ടപ്പെടുത്തിയ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതര്‍ (1775 മാര്‍ച്ച് 24-1835 ഒക്ടോബര്‍ 21)
കര്‍ണാടക സംഗീതത്തിലെ എല്ലാ 72 മേളകര്‍ത്താരാഗങ്ങളിലും കൃതികള്‍ രചിച്ച ആദ്യത്തെ വാഗ്ഗേയകാരനാണ് കോടീശ്വരയ്യര്‍ (1869-1938 ഒക്ടോബര്‍ 21)
കന്നഡ സാഹിത്യത്തില്‍ നവോദയ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവും രസവേ ജനന, വിരസവേ മരണ, സമരസവേ ജീവന (രസമാണ് ജനനം, വിരസമാണ് മരണം, സമരസമാണ് ജീവിതം) എന്ന് എഴുതിയ അംബികതനയദത്ത എന്ന ദത്താത്രേയ രാമചന്ദ്ര ബേന്ദ്രെ (ജനുവരി 31, 1896-21 ഒക്ടോബര്‍ 1981)
17 കവിതാ സമാഹാരങ്ങളും 19 സാഹിത്യപരമായ ചരിത്രങ്ങളും ഹിന്ദിയിലും ഇഗ്ലീഷിലും പഞ്ചാബിയിലും രചിച്ച പഞ്ചാബി കവിയും വിമര്‍ശകനുമായിരുന്ന ഹര്‍ഭജന്‍ സിങ് (18 ആഗസ്റ്റ് 1920 -21 ഒക്ടോബര്‍ 2002)
റഷ്യയിലെ ഒരു എഴുത്തുകാരനും സോവിയറ്റ് ചരിത്രനോവല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്ന അലക്‌സി പാവ്‌ലോവിച്ച് ചാപൈഗിന്‍ (17 ഒക്ടോബര്‍ 1870-21 ഒക്ടോബര്‍ 1937)
തിമിംഗിലങ്ങളെയും ഡോള്‍ഫിനുകളെയും പറ്റിയുള്ള പഠനത്തില്‍ ലോകത്തെ പ്രമുഖനായ ഒരു വിദഗ്ദ്ധനായിരുന്ന ഫ്രാന്‍സിസ് ചാള്‍സ് ഫ്രേസര്‍ ( 16 ജൂണ്‍ 1903-21 ഒക്ടോബര്‍ 1978).
ചലച്ചിത്രസംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ ഫ്രാന്‍സ്വാ ത്രൂഫോ (6 ഫെബ്രുവരി 1932 21 ഒക്ടോബര്‍ 1984)
ഇന്ന് ജന്മദിനമാചരിക്കേണ്ട ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത പ്രമുഖരായ മുന്‍ഗാമികളില്‍ ചിലര്‍
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായിരുന്നു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ നിന്നും എസ്.എസ്.പി. സ്ഥാനാര്‍ഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിലും ഐ.എസ്.പി. സ്ഥാനാര്‍ഥിയായി വിജയിച്ച് നാലാം കേരളനിയമസഭയിലും അംഗമായ ജി. ഗോപിനാഥന്‍ പിള്ള (21 ഒക്ടോബര്‍ 1921-23 നവംബര്‍ 2002)
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളും അതിന്റെ ചെയര്‍മാനുമായിരുന്ന കേരള സര്‍ക്കാരില്‍ എകെ ആന്റണിയുടെ മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയും തുടര്‍ന്ന് പികെ വാസുദേവന്‍ നായരുടെ മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകള്‍ ഭരിച്ച, കേരള നിയമസഭയുടെ സ്പീക്കറായും പ്രവര്‍ത്തിച്ചിരുന്ന ടിഎസ് ജോണ്‍ (ഒക്ടോബര്‍ 21, 1939-ജൂണ്‍ 9, 2016).
1929 മുതല്‍ 1932 വരെ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ദിവാനായിരുന്ന ദിവാന്‍ ബഹാദൂര്‍ വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ ( 1877 ഒക്ടോബര്‍ 21),
1950-60 കാലഘട്ടത്തെ മുന്‍നിര ബോളിവുഡ് നായകനും കപൂര്‍ കുടുംബത്തിലെ അംഗവും ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ച വ്യക്തിയും സിനിമ സംവിധായകനുമായിരുന്ന ഷമ്മി കപൂര്‍(ഒക്ടോബര്‍ 21, 1931-ഓഗസ്റ്റ് 14 2011)
ശ്രീ ബാബു എന്നും അറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനമായ ആധുനിക ബീഹാറിന്റെ ശില്പിയായ ശ്രീ കൃഷ്ണ സിംഗ് (സിന്‍ഹ) (21 ഒക്ടോബര്‍ 1887-31 ജനുവരി 1961)
റോമന്‍ ചിത്രകാരനായിരുന്നു ഡൊമിനിചിനോ സാംപിയെറി (ഒക്ടോബര്‍ 21, 1581-ഏപ്രില്‍ 6, 1641)
മുന്‍ ഡച്ച് സൈനികോദ്യോഗസ്ഥനും ഭരണാധികാരിയുമായിരുന്ന ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ഗവര്‍ണര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹെര്‍മന്‍ വില്ലം ഡാന്‍ഡല്‍സ് (ഒക്ടോബര്‍ 21, 1762 -മേയ് 2, 1818)
റൈം ഓഫ് ദ് എന്‍ഷ്യന്റ് മാരിനര്‍, കുബ്ലാ ഖാന്‍ തുടങ്ങിയ കവിതകള്‍ എഴുതുകയും, വേഡ്‌സ്വര്‍ത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനികപ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായി എണ്ണപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാര്‍ശനികനുമായിരുന്ന സാമുവല്‍ ടെയ്ലര്‍ കോള്‍റിഡ്ജ് (21 ഒക്ടോബര്‍1772- 25 ജൂലൈ 1834),
പ്രശസ്തനായ രസതന്ത്രജ്ഞനും എഞ്ചിനീയറും, ഡൈനാമിറ്റ് എന്ന സ്‌ഫോടകവസ്തു കണ്ടുപിടിക്കുകയും ബോഫോഴ്‌സ് എന്ന ആയുധനിര്‍മ്മാണ കമ്പനി തുടങ്ങുകയും വിവിധ മേഖലകളിലെ ഏറ്റവും ഉന്നതപുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആല്‍ഫ്രഡ് നോബല്‍ (1833 ഒക്ടോബര്‍ 21-1896 ഡിസംബര്‍ 10)
ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ഡി.എസ്. സേനാനായകെ എന്ന ഡോണ്‍ സ്റ്റീഫന്‍ സേനാനായകെ (1883 ഒക്ടോബര്‍ 21 1952 മാര്‍ച്ച് 22).
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരേ സമരം ചെയ്ത വനിതയും ജനങ്ങള്‍ അമ്മ എന്ന അര്‍ത്ഥം വരുന്ന മാ സിസുലു എന്ന് വിളിക്കുകയും ചെയ്തിരുന്ന ആല്‍ബര്‍ട്ടിന സിസുലു (21 ഒക്ടോബര്‍ 1918 2 ജൂണ്‍ 2011)
ചരിത്രത്തില്‍ ഇന്ന്
1520- ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍ ചിലിക്കു സമീപത്തു കൂടി നാവിക സഞ്ചാരത്തിനു പറ്റിയ ഒരു കടലിടുക്ക് കണ്ടെത്തി. ഇന്നിത് മഗല്ലെന്‍ കടലിടുക്ക് എന്നറിയപ്പെടുന്നു.
1805- ട്രഫാല്‍ഗര്‍ യുദ്ധത്തില്‍, അഡ്മിറല്‍ ലോഡ് നെത്സന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് റോയല്‍ നേവി ഫ്രഞ്ച്, സ്പാനിഷ് പടകളെ തോല്‍പ്പിച്ചു.
1854 – ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ 38 നഴ്‌സുമാരോടു കൂടി ക്രിമിയന്‍ യുദ്ധക്കളത്തിലേക്ക് യാത്ര തിരിച്ചു.
1878 – ജര്‍മനിയില്‍ സോഷ്യലിസം അവസാനിച്ചതായി ചാന്‍സലര്‍ ബിസ് മാര്‍ക്ക്.
1879- കാര്‍ബണ്‍ ഫിലമെന്റ് ഉപയോഗിച്ച് ആദ്യത്തെ ലൈറ്റ് ബള്‍ബ് എഡിസണ്‍ പരീക്ഷിച്ചു.
1918- ഒരു മിനിറ്റില്‍ 170 വാക്ക് ടൈപ്പ് ചെയ്ത് മാര്‍ഗരറ്റ് ഓവന്‍ ലോക റിക്കാര്‍ഡ് സൃഷ്ടിച്ചു.
1923- ലോകത്തിലെ ആദ്യ പ്ലാനറ്റോറിയം ജര്‍മനിയിലെ മ്യൂണിച്ചില്‍ തുടങ്ങി.
1931- കണ്ണൂരില്‍ നിന്ന് കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള ഒരു ജാഥ ഗുരുവായൂരിലേക്ക് തിരിച്ചു.
1943 – നേതാജി സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂരില്‍വെച്ച് ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
1944 – രണ്ടാം ലോക മഹായുദ്ധം. യു.എസ്. സൈന്യം ജര്‍മന്‍ നഗരമായ അമരവലി പിടിച്ചെടുത്തു.
1945 – ഫ്രാന്‍സിലെ വനിതകള്‍ക്ക് വോട്ടവകാശം അനുവദിച്ചു
1948 – അണ്വായുധങ്ങള്‍ നശിപ്പിക്കാനുള്ള റഷ്യന്‍ നിര്‍ദ്ദേശം ഡച നിരാകരിച്ചു.
1948 – മയ്യഴിയുടെ ഭാവി സംബന്ധിച്ച് ഹിത പരിശേധന.
1950 – ബല്‍ജിയത്തില്‍ വധശിക്ഷ റദ്ദാക്കി.
1950 – ചൈനീസ് പട്ടാളം ടിബറ്റ് പിടിച്ചെടുത്തു.
1959 – ലഡാക്ക് അതിര്‍ത്തിയില്‍ പോലീസ് ഇന്റലിജന്‍സ് ഓഫീസര്‍ കരംസിംഗിന്റെ നേതൃത്വത്തിലുള്ള 20 അംഗ പോലീസ് സേനയെ ചൈനീസ് സേന വെടിവെച്ചു.
1964 – എത്യോപ്യയുടെ അമബല ബിഖില ഒളിമ്പിക്‌സ് മരത്തണില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു.
1971 – പാബ്ലോ നെരൂദക്ക് സാഹിത്യ നോബല്‍ ലഭിച്ചു
1983 – ജനറല്‍ കോണ്‍ഫറന്‍സ് ഓഫ് വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സ്, ഒരു മീറ്റര്‍ എന്നാല്‍ ശൂന്യതയില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/299, 792, 458 അംശമായി നിജപ്പെടുത്തി.
2013 – മലാലാ യുസുഫ് സഹായിക്ക് കാനഡയുടെ വിശിഷ്ട പൗരത്വം ലഭിക്കുന്നു.