ആലപ്പുഴ: ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു. അമ്പലപ്പുഴയിൽ കെഎസ്യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്.
അമ്പലപ്പുഴ ഗവ. കോളജിൽ കെഎസ്യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്യു വിജയിച്ചിരുന്നു.
ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.