പത്തനാപുരം: സമൂഹത്തിലെ ധാർമിക സദാചാര വിപ്ലവത്തിൻറെ നായകരാണ് അധ്യാപകരെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ അബ്ദുൽ ഹക്കിം പറഞ്ഞു. പത്തനാപുരം മൗണ്ട് താബോർ ട്രൈനിംഗ് കോളജിൽ 20220 മുതൽ 2022 വരെ എം എഡ്, ബി എഡ് കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം. 
ആശയവിനിമയത്തിൻറെ എല്ലാ സാങ്കേതിക മാനങ്ങളും ക്ലാസ്മുറികളിലുണ്ട്. അവയെ വേണ്ട വിധം വിനിയോഗിക്കുകയും അറിവിനെ കാലികമാക്കി സംരക്ഷിക്കുകയും വേണം. അറിവ് നേടാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ  വളരുന്ന തലമുറയിൽ തിരിച്ചറിവുണ്ടാ ക്കാൻ കഴിയണം. കാലികമായ അറിവാണ് എപ്പോഴും ഉത്തമം. അല്ലാത്തവ അപ്രസക്തമാകും.

സ്വയം മാറാൻ തയാറാകാത്തവർക്ക് ലോകത്തെ മാറ്റാൻ കഴിയില്ല.പരിവർത്തന നായകരെല്ലാം മാറ്റം ജീവിത ശൈലിയാക്കിയവരാണ്.ശരീരവും മനസും ആത്മാവും പോലെ ശാസ്ത്രവും തത്വചിന്തയും  മതവുമെന്ന മൂന്നുതലങ്ങളുണ്ട്.
അധ്യാപനം ഏറ്റവും ശക്തമായ ആശയ സംവേദന കലയാണ്.വിദ്യാർത്ഥിയുടെ മുന്നിൽ അറിവിൻറെ വിശ്വരൂപമാകാൻ കഴിയുന്ന അധ്യാപകർക്കേ ഇനി നിലനില്പുള്ള എന്നും ഹക്കിം വിശദീകരിച്ചു. 
മാനേജർ യൗനാൻ ശാമുവേൽ റമ്പാൻ അധ്യക്ഷനായി. സെക്രട്ടറി ഫാ.കെ. എ.മാത്യൂസ്,പ്രിൻസിപ്പൽ പ്രൊഫ.റോസമ്മ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. യൂണിവേസിറ്റി തലത്തിലും കോളജ് തലത്തിലുമുള്ള വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡും ഡോ.ഹക്കീം വിതരണം ചെയ്തു. കോളജ് മാഗസിനും അദ്ദേഹം പ്രകാശനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *