സുന്ദരവും തെളിഞ്ഞതുമായ ചർമ്മം നൽകുന്നതിനും നേർത്ത ചുളിവുകൾ കുറയ്ക്കുന്നതുമെല്ലാം ആപ്പിൾ സഹായകമാണ്.  ഉയർന്ന ജലാംശം അടങ്ങിയ ആപ്പിൾ ചർമ്മത്തിൽ ഈർപ്പം നിറയ്ക്കാനും, വരൾച്ച തടയാനും സഹായിക്കുന്നു. ആരോഗ്യമുള്ളതും യുവത്വമുള്ളതും തെളിഞ്ഞതുമായ ചർമ്മം നിലനിർത്തുന്നതിന് മതിയായ ജലാംശം അത്യാവശ്യമാണ്. ഭക്ഷണക്രമത്തിലും ചർമ്മസംരക്ഷണ ദിനചര്യയിലും ആപ്പിൾ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.
ആപ്പിളിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അകാല വാർദ്ധക്യം, നേർത്ത വരകൾ, ചുളിവുകൾ എന്നിവ അകറ്റുന്നു. മാത്രമല്ല ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും സഹായിക്കുന്നു. ഭക്ഷണത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ ആപ്പിൾ ഉൾപ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് ​ഗുണം ചെയ്യും.
ഒരു ടീസ്പൂൺ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിൾ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
 ഒരു ടീസ്പൂൺ അരച്ചെടുത്ത ആപ്പിൾ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ പാക്ക് ഇടാവുന്നതാണ്.ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചതും അൽപം ആപ്പിൾ പേസ്റ്റും രണ്ട് സ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

By admin

Leave a Reply

Your email address will not be published. Required fields are marked *