വയനാട്: പി. സരിന്‍ വിവരക്കേടെ പറയൂവെന്ന പരിഹാസവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
സരിന്‍ ഒരു നിഴല്‍ മാത്രമാണ്. ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടേ പറയൂ. അത് സരിന്റെ കുറ്റമല്ല. ജന്മദോഷമാണ്. സരിനെ കൊണ്ടുപോയാല്‍ പാലക്കാട് പിടിക്കാന്‍ കഴിയില്ല. 
യു.ഡി.എഫ്. കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. രാഹുല്‍ ഗാന്ധിക്ക് 2019-ല്‍ കിട്ടിയ വിജയം വയനാട്ടില്‍ ഇനിയും ആവര്‍ത്തിക്കണം. ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയാണ്. 
കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിനെ പ്രതീക്ഷയോടെ നോക്കുന്നു. പിണറായിയുടെ മണ്ഡലത്തില്‍ പോലും എനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതില്‍ സി.പി.എം. വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തില്‍ ആദ്യമാണ്. 
യു.ഡി.എഫ്-ബി.ജെ.പി. ഡീല്‍ എന്ന് പറയാന്‍ സി.പി.എമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്. പിണറായി ജയിലില്‍ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സി.പി. എമ്മിനും ബി.ജെ.പിക്കുമാണ് പരസ്പരം കടപ്പാടുള്ളത്. കെ. സുരേന്ദ്രന് സി.പി.എം. സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *