പാലക്കാട്: ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഡീലുണ്ടന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഡീലുണ്ട്. ആ ഡീലിന്റെ സാധ്യത ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകും. അതുകൊണ്ടാണ് ചിഹ്നം പുറത്തെടുക്കാത്തത്.
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ചിഹ്നം കിട്ടുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം 50 ശതമാനം പൂര്‍ത്തിയാകും. ജോയ്‌സ് ജോര്‍ജിനൊക്കെ നേരത്തെ ചിഹ്നം കൊടുത്തിരുന്നു. ഇവിടെ മാത്രം ചിഹ്നം എടുക്കാത്തത് എന്താണ്.
ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാകട്ടെയെന്ന് കരുതിയാണ്. അവസാനം താമരയ്ക്ക് കുത്താമെന്നുള്ള ഐ.ഡിയയാണ്. അതിനാലാണ് ചിഹ്നം പുറത്തെടുക്കാത്തതെന്നും മുരളീധരന്‍ പറഞ്ഞു.