തിരുവനന്തപുരം: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുൻ പതിപ്പുകളിൽ നിന്നും തിരഞ്ഞെടുത്ത ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ പ്രദർശനവുമായി ബാനർ ഫിലിം സൊസൈറ്റി.
വഴുതക്കാട് ലെനിൻ ബാലവാടിയിൽ നാളെ രാവിലെ 9.30 മുതലാണു പ്രദർശനങ്ങൾ. സെർജി ഡ്വോർട്സെവോയ് സംവിധാനം ചെയ്തറഷ്യൻ ചിത്രം “അയ്ക്ക’യാണ് ആദ്യചിത്രം. 2018-ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതാണ് ഈ സിനിമ11.15നു ലെച്ച് മയെവ്സ്കി സംവിധാനം ചെയ്ത “ദ് മിൽ ആൻഡ് ദ് ക്രോസ്’ എന്ന പോളിഷ് ചിത്രം പ്രേക്ഷകർക്ക് മുന്നി ലെത്തും. 2011-ൽ സൺഡേൻ സ് ചലച്ചിത്ര മേളയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്.
ഉച്ചയ്ക്ക് 2ന് സ്പാനിഷ് ചിത്രമായ “പ്രിസൺ 77′ ന്റെ പ്രദർശനം നടക്കും. ആൽബെർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത ഈ ചി ത്രം ഒട്ടേറെ രാജ്യാന്തര പുര സ്കാരങ്ങൾ നേടിയിട്ടുണ്ട്. 4.15 നു റഷ്യൻ ചിത്രമായ “ദ് പോ സ്റ്റ്മാൻസ് വൈറ്റ് നൈറ്റ്സ്’ പ്രേക്ഷകർക്കു മുന്നിലെത്തും. ആന്ദ്രേ കൊഞ്ചലോവ് സ്കിയാണ് സംവിധായകൻ. പ്രവേശനം സൗജന്യമാണ്.