ഓട്ടവ: ഇന്ത്യ-കാനഡ ബന്ധം നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഇന്ത്യ. കാനഡയില്‍വെച്ച്‌ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ആവശ്യത്തെ തള്ളിയ കാനഡ ഇന്ത്യയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇന്ത്യയിലെ ക്രമിനന്‍ കേസ്‌ ചട്ടങ്ങള്‍ പ്രകാരം കേസില്‍ ഉള്‍പ്പെട്ട പ്രതി മരണപ്പെട്ടാല്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിക്ക് മരണപ്പെട്ടയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അക്കാരണത്താലാണ് ഇന്ത്യ നിജ്ജറിന്റെ മരണസര്‍ട്ടിഫിക്കറ്റ് കാനഡയോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇന്ത്യയുടെ ഈ ആവശ്യത്തിനോട് മുഖം തിരിച്ച കാനഡ എന്തിനാണ് സര്‍ട്ടിഫിക്കറ്റ് എന്ന് തിരിച്ച്‌ ചോദിക്കുകയാണുണ്ടായതെന്നും ഒരു അജ്ഞാത വ്യക്തിയെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2021ല്‍ പഞ്ചാബില്‍ മാത്രം നിജ്ജറിനും കൂട്ടാളികളായ അര്‍ഷ്ദീപ് സിംഗ്, ദല്ല, ലഖ്ബീര്‍ സിംഗ് സന്ധു എന്നിവര്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റവാളികളെ കാനഡയില്‍ നിന്ന് ഇന്ത്യക്ക് കൈമാറാന്‍ പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷേ കാനഡ ഇതുവരെ അതിനെതിരെ യാതൊരു വിധ നടപടികളും എടുത്തിരുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *