തൃശൂര്‍: തൃശൂരില്‍ 73കാരിയായ അമ്മയും 45കാരനായ മകനും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പുറത്തശേരിയിലാണ് സംഭവം. നാട്ടുവള്ളി വീട്ടില്‍ മാലതിയും മകന്‍ സുജീഷുമാണ് മരിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ഇവരെക്കുറിച്ച് വിവരമില്ലായിരുന്നു. സമീപവാസികള്‍ എത്തിയ വീട്ടിനുള്ളില്‍ നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.