തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം. പൂവച്ചല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനം നേരിട്ടത്.
ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാവ് വിവരം തിരക്കിയപ്പോഴാണ് കുട്ടി വിവരം പറയുന്നത്.
വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുകയാണ്. അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി