ഇന്ത്യ ആറു നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചിട്ടും കാനഡയിൽ കഴിയുന്ന 15 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് സ്ഥലം വിടാൻ കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോയ് ആവശ്യപ്പെട്ടു. “അവർക്കു രാജ്യം വിടാനുള്ള നോട്ടീസുണ്ട്. നിയമം ആദരിക്കണം,” അവർ പറഞ്ഞു.”ഓട്ടവയിലെ ഹൈ കമ്മിഷണർ ഉൾപ്പെടെ ആറു പേരെ പുറത്താക്കിയിട്ടുണ്ട്,” ജോളി പറഞ്ഞു. മറ്റുള്ളവർ പ്രധാനമായും ടൊറോന്റോയിലും വാൻകൂവറിലും നിന്നുളളവരാണ്.
“വിയന്ന കൺവെൻഷൻ ലംഘിച്ചു കൊണ്ടു തുടരുന്ന ഒരു ഡിപ്ലോമാറ്റിനെയും വച്ചു പൊറുപ്പിക്കില്ല.”
കാനഡ ഇന്ത്യാ വിരുദ്ധ തീവ്രവാദികളെ വളർത്തുന്നുവെന്നു ഇന്ത്യ ആരോപിക്കുമ്പോൾ കനേഡിയൻ പൗരന്മാരെ കാനഡയുടെ മണ്ണിൽ വച്ചു തന്നെ വധിക്കാൻ നടന്ന ശ്രമങ്ങളിൽ ഇന്ത്യക്കു പങ്കുണ്ടെന്നു കാനഡ ആരോപിക്കുന്നു. പിടിച്ചുപറിയിലും കൊലയിലും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന ആരോപണം ഉയർത്തി കാനഡ അവരെ പുറത്താക്കിയപ്പോൾ അവർക്കു സുരക്ഷയില്ല എന്ന കാരണം പറഞ്ഞാണ് ഇന്ത്യ പിൻവലിച്ചത്.
ഭീഷണി യഥാർധം ആയിരുന്നുവെന്നു മോണ്ട്രിയലിൽ മാധ്യമങ്ങളോട് ജോളി പറഞ്ഞു. അതു കൊണ്ടാണ് കനേഡിയൻ പൗരന്മാർക്കു നേരെ ഭീഷണി ഉയരുന്നുവെന്നു പോലീസ് ചൂണ്ടിക്കാട്ടിയത്. “പണം പിടുങ്ങാനുള്ള ശ്രമങ്ങളും കൊല്ലാനുള്ള ശ്രമങ്ങളും യഥാർധം ആയിരുന്നു. ഈ ക്രിമിനൽ കുറ്റങ്ങളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു.”
ജർമനിയിലും ബ്രിട്ടനിലും റഷ്യ ഇത് ചെയ്തിട്ടുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. കാനഡ ഇതാദ്യമാണ് ഇങ്ങിനെയൊരു പ്രശ്നം നേരിട്ടത്. ” ഞങ്ങളുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
അതു കൊണ്ട് ഉറച്ചു നിന്നു നേരിടാൻ ഗവൺമെന്റ് തീരുമാനിച്ചു.”കാനഡയുടെ മണ്ണിൽ ഇതു ഞങ്ങൾ അനുവദിക്കില്ല.” ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു.