കുവൈത്ത് സിറ്റി: അഹമ്മദിയിലെ ധമൻ ഹോസ്പിറ്റലിലും ഫഹാഹീലിലെ ധമൻ സെൻ്ററിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് കമ്പനി (ധമൻ) പ്രവർത്തന സന്നദ്ധത പ്രഖ്യാപിച്ചു.
വിവിധ സ്പെഷ്യാലിറ്റികളിലെ നിരവധി ഡോക്ടർമാര്‍ പരിശോധനയുടെ ഭാഗമായി. പ്രവാസി ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസൃതമായി ആഗോള നിലവാരം പുലർത്തുന്ന നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളടക്കം ധമൻ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.