കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, വൈദ്യുതി-ജല മന്ത്രി ഡോ. മഹമൂദ് ബൗഷെഹ്രി എന്നിവർ അമീരി എയർപോർട്ടും എയർപോർട്ട് റോഡും സന്ദർശിച്ചു.
തടസ്സങ്ങൾ നീക്കുന്നതിനും കൃത്യസമയത്ത് ടാസ്ക് പൂർത്തീകരിക്കുന്നതിനുമാണ് മന്ത്രിമാരുടെ സന്ദര്‍ശനം.
ഈ ഡിസംബറിൽ കുവൈറ്റിൽ നടക്കുന്ന ഗൾഫ് ഉച്ചകോടിയുടെ ഒരുക്കങ്ങളും അവർ അവലോകനം ചെയ്തു.