കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്ഥാന് ആശ്വാസ ജയം. ആദ്യ ടെസ്റ്റിൽ തോറ്റ ആതിഥേയർ 152 റൺസിന്റെ ജയത്തോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ എത്തിച്ചു. ഇതോടെ, റാവൽപിണ്ടിയിൽ അടുത്തയാഴ്ച നടക്കുന്ന മത്സരം നിർണായകമാകും.
പൊടിനിറഞ്ഞ മുൽത്താനിലെ പിച്ചിൽ 297 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ നൊമാൻ അലിയുടെ മാരക സ്പിന്നിന്റെ മികവിൽ പാകിസ്താൻ നാലാം ദിനം 144ന് പുറത്താകുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ 366 റൺസടിച്ച പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 221 റൺസാണ് നേടിയത്. ഒന്നാം ഇന്നിങ്സിൽ 291 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെ പാകിസ്താൻ 150 തികയും മുമ്പ് കറക്കിവീഴ്ത്തുകയായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed