പലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന് (15) എന്നിവരാണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോകവെ ഇരുവരെയും കാര്‍ ഇടിച്ചിടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. എറണാകുളത്തുനിന്നും പാലക്കാടിന് പോയ കാറാണ് അപകടത്തിനിടയാക്കിയത്. ഇരുവരും മേരി മാതാ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന് ആശുപത്രിയില്‍.