കാരന്തൂർ: ജീവദ്യുതി -പോൾ ബ്ലഡ്‌ പദ്ധതിയുടെ ഭാഗമായി മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ അബ്ദുറശീദ് ഉദ്ഘടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ റശീജ ക്യാമ്പിന് നേതൃത്വം നൽകി.
അധ്യാപകരും മർകസ് സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും ആർട്സ് കോളേജ്, ഐ.ടി.ഐ വിദ്യാർഥികളും ക്യാമ്പിൽ രക്തം ദാനം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1.30 ന് അവസാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *