മകളെ ശ്രദ്ധിക്കുന്നില്ല, 27 -കാരനായ ഭര്‍ത്താവ്, ഭാര്യയെ കൊലപ്പെടുത്തി, ഒളിവില്‍ പോയി; തേടിപ്പിടിച്ച് പോലീസ്

ങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് കുടുംബ ജീവിതം. ഓരോ കുടുംബ ജീവിതവും ഇമ്പമുള്ളതാകണമെങ്കില്‍ അതിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സഹകരണമുണ്ടാകണം. പരസ്പര വിശ്വസവും സഹകരണവും നഷ്ടപ്പെടുമ്പോള്‍ കുടുംബജീവിതത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെയില്‍ സ്വന്തം മകളെ ശുശ്രൂഷിക്കാന്‍ അമ്മ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ്, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.  കഴിഞ്ഞ ഒക്ടോബർ എട്ടിന് അംബർനാഥ് പ്രദേശത്തെ വീട്ടില്‍ വച്ച് 27 കാരനായ വിക്കി ബാബന്‍ ലോണ്ടെയാണ് ഭാര്യ രൂപാലി വിക്കി ലോണ്ടെയെ (26) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

പിന്നാലെ, നഗരം വിട്ട ഇയാളെ വാരണാസില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വാരണസിയില്‍ നിന്നും ലോണ്ടെയെ കണ്ടെത്താന്‍ പോലീസ് സാങ്കേതിക വിദ്യയെ അടക്കം ആശ്രയിച്ചു. വിക്കി ബാബന്‍റെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ താനെ പോലീസ്, ക്ഷേത്ര നഗരത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ താനെയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും പോലീസ് പറയുന്നു. മൂന്ന് വർഷം മുമ്പാണ് വിക്കി, രൂപാലിയെ വിവാഹം കഴിച്ചത്. ഭാര്യയ്ക്കും ഒരു വയസുള്ള മകള്‍ക്കുമൊപ്പം പലേഗാവിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. 

കിലോയ്ക്ക് വില 100 രൂപ; മറിഞ്ഞത് 18 ടണ്‍ തക്കാളി കയറ്റിയ ട്രക്ക്, രാത്രി മുഴുവന്‍ കാവലിരുന്ന് പോലീസ്

പോലീസിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ ഭാര്യ, മകളെ ശ്രദ്ധിക്കാറില്ലെന്നും ഇതേ ചൊല്ലി വീട്ടില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സംഭവ ദിവസവും ഇരുവരും തമ്മില്‍ ഇതേ വിഷയത്തില്‍ പരസ്പരം സംഘര്‍ഷം ഉണ്ടാവുകയും ഇതോ പ്രകോപിതനായ വിക്കി, രൂപാലിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും താനെ പോലീസ് അറിയിച്ചു. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ഫോണിൽ സംസാരിച്ച് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെ തലനാരിഴയ്ക്ക് ഒരു രക്ഷപ്പെടല്‍

By admin