മനാമ: ബഹ്‌റൈൻ ജനത കൾച്ചറൽ സെന്റെറിന്റെ നേതൃത്വത്തിൽ മനാമയിലെ കെ സിറ്റി ബിസിനെസ് കോംപ്ലക്സിലെ ഹാളിൽ വച്ചു രുചികരമായ ഓണസദ്യയും വിവിധ ഓണാഘോഷ കലാപരിപാടികളും മൽസരങ്ങളും നടന്നു.
ഹാരിസ് പയങ്ങാടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.
സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കുട്ടികളുടെയും അംഗങ്ങളുടെയും കലാ പരിപാടികളും ഉണ്ടായിരുന്നു. 
പരിപാടിയിൽ നികേഷ് വരപ്രത്ത് സ്വാഗതം പറഞ്ഞു. മനോജ്‌ വടകര, ജയരാജൻ കണ്ണിപ്പൊയിൽ, പ്രജീഷ് എം ടി, ഷൈജു വി പി, ദിനേശൻ അരീക്കൽ എന്നിവർ ആശംസ അർപ്പിച്ച് സംസാസാരിച്ചു. പവിത്രൻ കള്ളിയിൽ നന്ദി രേഖപ്പെടുത്തിയ ചടങ്ങിന് ജിബിൻ, ചന്ദ്രൻ, രവി , ശശി, പി കെ ബിജു, ജയപ്രകാശ് ഓർക്കട്ടേരി രമേശൻ തിക്കോടി എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *