ബംഗളുരു: ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫിസിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ 606 പാഴ്‌സലുകൾ കണ്ടെത്തിയത്.
യുഎസ്, യുകെ, ബെൽജിയം, തായ്‌ലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ആണെന്നാണ് സംശയം.

ഹൈഡ്രോ ഗഞ്ച, എൽഎസ്ഡി, എംഡിഎംഎ ക്രിസ്റ്റൽ, എക്‌സ്‌റ്റസി ഗുളികകൾ, ഹെറോയിൻ, കൊക്കെയ്ൻ, ആംഫെറ്റാമൈൻ, ചരസ്, ഗഞ്ചാ ഓയിൽ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ബംഗളൂരുവിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനായി പ്രതികൾ ഇന്ത്യൻ തപാൽ സർവീസ് വഴി ഈ വസ്തുക്കൾ ഇറക്കുമതി ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിട്ടുണ്ട്.
ബെംഗളൂരുവിലെ മയക്കുമരുന്ന് വ്യാപാരം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ പരിശോധനയുടെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് റെയ്ഡും നടന്നത്. അന്താരാഷ്ട്ര ബന്ധമുള്ള കണ്ണുകളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *