കോഴിക്കോട്: പേരാമ്പ്രയില്‍ വ്യാജ സ്വര്‍ണം വിറ്റ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബാലുശേരി എരമംഗലം ചെറുവക്കാട്ട് കൈലാസി നെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് ഒളിവിലാണ്.
പേരാമ്പ്രയിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ രണ്ട് പവന്‍ തൂക്കം വരുന്ന വ്യാജ സ്വര്‍ണവള നല്‍കിയാണ് പ്രതികള്‍ ഒരു ലക്ഷത്തിലേറെ തുക കൈക്കലാക്കിയത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം.
സ്വര്‍ണം കണ്ടപ്പോള്‍ തന്നെ സ്ഥാപനത്തില്‍ ഉള്ളവര്‍ക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചതും 916 സീല്‍ ഉള്ളതും കാരണമാണ് പണം നല്‍കിയത്.
പിന്നീട് ഉരുക്കി നോക്കിയപ്പോഴാണു സംഭവം വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ പ്രതികള്‍ ഒൡില്‍ പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.