തൃശൂർ:  കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും അതിമാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരി (20)യാണ് അറസ്റ്റിലായത്. പരിശോധനയിൽ പ്രതിയിൽ നിന്ന് 2.30 ഗ്രാം എംഡി എം എ പൊലീസ് കണ്ടെടുത്തു.
ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ  കൊണ്ടുവരുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ബസിൽ വന്നിറങ്ങിയ യുവാവിനെകസ്റ്റഡിയിലെടുക്കുമ്പോൾ  മയക്കുമരുന്നിന് പുറമെ ലഹരിയുണ്ടാക്കുന്ന ഗുളികയും കഴിച്ച നിലയിലായിരുന്നു.  മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ വളരെ അനുനയിപ്പിച്ചാണ് ബസ് സ്റ്റാൻഡിൽ നിന്നും കസ്റ്റഡിയിലെടുത്തത്.  
ബെംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് വടക്കേക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപ്പന തുക ഗൂഗിൽ പേവഴിയാണ് ഇയാൾ കൈമാറിയിരുന്നത്. ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഒരു ലക്ഷത്തോളം രൂപയുടെ ഗൂഗിൽ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *