‘കൊണ്ടൽ’ചിത്രം സർപ്രൈസ് ആയി റിലീസ് ചെയ്ത് നെറ്റ്ഫ്ലിക്സ്. അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ ആക്‌ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്.
ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. ആക്‌ഷനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്ന ഒരു കഥാപരിസരവും ചിത്രത്തിനുണ്ട്. മലയാളത്തിൽ ഇന്നു വരെ കാണാത്ത കടൽ സംഘട്ടനവും അണ്ടർ വാട്ടർ സീനുകളുമായിരുന്നു തിയറ്ററിൽ സിനിമയെ ചർച്ചയാക്കിയത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ഈ ചിത്രത്തിൽ നടി ഉഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ട കൊണ്ടലിനു സംഗീതം പകർന്നത് സാം സി.എസ്. ആണ്.