ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ സുരേഷ് വി ടി, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, റിനി വിൽസൺ, സെക്രട്ടറി സുനിൽ എസ്, ഐസിഡിഎസ് സൂപ്പർവൈസർ നയനതാര, അധ്യാപകരായ അൻസി, സിന്ധു, സ്മിത എന്നിവർ പങ്കെടുത്തു. 52 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത്.