കൊച്ചി: ആലുവയില്‍ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെപി ജിമ്മിലെ ട്രെയിനര്‍ സാബിത്താണ് കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റത്.
വികെസി ബാറിന് സമീപമുള്ള വാടക വീടിന്റെ മുറ്റത്താണ് സാബിത്തിനെ വേട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ എടത്തല പോലീസ് അന്വേഷണം തുടങ്ങി.