കടുത്തുരുത്തി: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ചെറുശേരി രാജ ചെരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി ചെറുശേരി വീട്ടില്‍ സി.വി. വിപിന്റെ ഉടമസ്ഥതയിലുള്ളതാണു കൊമ്പന്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണു രാജ കുഴഞ്ഞുവീണു മരിച്ചത്.
വെള്ളിയാഴ്ച വിപിന്റെ പറമ്പിലൂടെ നടക്കുന്നതിനിടെ രാജ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. നാല്‍പ്പത്തെട്ടു വയസായിരുന്നു പ്രായം. കോട്ടയത്തുനിന്നെത്തിയ ആന ചികിത്സകന്‍ ഡോ. ശശീന്ദ്ര ദേവ് മരണം സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. ശനിയാഴ്ച ഫോറസ്റ്റ് സംഘമെത്തിയെ ശേഷമേ സംസ്‌കാരം നടക്കും.
വൈക്കം, ഉദയനാപുരം, കടുത്തുരുത്തി തളിയില്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിനും ആനയെ എഴുന്നള്ളിച്ചിട്ടുണ്ട്. ശാന്തശീലക്കാരനായിരുന്ന രാജയുടെ വിയോഗം നാട്ടുകാരെയും ആനപ്രേമികളെയും കണ്ണീരിലാഴ്ത്തി.
ജനപ്രതിനിധികളടക്കം നിരവധിപേര്‍ രാജയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വിപിന്റെ വീട്ടിലെത്തി. 13 വര്‍ഷം മുമ്പാണ് ആനപ്രേമിയായ വിപിന്‍ ഗജരാജനായ ചെറുശേരി രാജയെ സ്വന്തമാക്കിയത്.