കൊച്ചി: അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ 3 പേർ ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നു 20 മൊബൈൽ ഫോണുകളും കണ്ടെത്തി. കൊച്ചി ബോൾ​ഗാട്ടി പാലസ് ​ഗ്രൗണ്ടിൽ നടന്ന ഷോക്കിടെ ഐ ഫോൺ ഉൾപ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയത്.
പതിനായിരക്കണക്കിനു പേർ പങ്കെടുത്ത മെ​ഗാ ഡിജെ ഷോക്കിടെയാണ് സംഭവം. കൃത്യമായ ആസൂത്രണത്തോടെ കാണികൾക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തിൽ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈൽ കവർന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുൻനിരയിൽ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *