മുരിക്കാശേരി: കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയായി കഞ്ഞിക്കുഴി ഡിവിഷനില്‍ നിന്നും ജയിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാ.യ രാജി ചന്ദ്രനെ സി.പി.എം. പ്രലോഭിപ്പിച്ച് കൂറുമാറ്റിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും സ്വാധീനിച്ച് രാജിചന്ദ്രന്റെ പേരില്‍ കൂറുമാറ്റ നിയമം അനുസരിച്ചുള്ള അയോഗ്യത കല്പ്പിക്കാതിരിക്കുന്നതിന് സി.പി.എം. ഇടപെടല്‍ നടത്തിയപ്പോള്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് രാജിക്ക് ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച് ഉത്തരവായത്.
തുടര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കാലുമാറ്റത്തിന് പ്രോത്സാഹിപ്പിച്ചവര്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് ഇപ്പോള്‍ വാത്തിക്കുടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ചിട്ടുള്ളതെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.
പഞ്ചായത്ത് രാജ് നിയമ വ്യവസ്ഥയെ അട്ടിമറിച്ച് അയോഗ്യയായ ഒരാളിന് വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ നിയമനം കൊടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മഹിളാ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. വാത്തിക്കുടി പഞ്ചായത്തില്‍ നിന്നും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും അവര്‍ക്ക് ജോലി കൊടുക്കാതെ മറ്റൊരു പഞ്ചായത്തില്‍ നിന്നുമുള്ള വ്യക്തിക്ക് ജോലി കൊടുത്തത് വഴിവിട്ട മാര്ഗ്ഗത്തിലൂടെയാണെന്നത് വ്യക്തമാണ്.
ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച രാജി ചന്ദ്രന് നികുതിപണമുപയോഗിച്ച് ശമ്പളം കൊടുക്കാനുള്ള. ഈനടപടിക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് റെജിമോള്‍ റെജി അധ്യക്ഷയായിരുന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ജോസ്മി ജോര്‍ജ്, ആലീസ് ജോര്‍ജ്, നേതാക്കളായ ഡോളി തോമസ്, റോസിലി മത്തായി, ഓമന രാജു, മിനി സജി തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.